ഒപ്‌ടിക്കൽ അസോ. സമ്മേളനം
Monday 10 November 2025 1:20 AM IST
കൊച്ചി: ഓൾ കേരള ഒപ്‌ടിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനവും പ്രദർശനവും അങ്കമാലി അഡലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.പി സലീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. സച്ചുലാൽ, ട്രഷറർ എം.യു. തങ്കച്ചൻ, ജോർജ വർഗീസ് ജോസ്, കെ.ജെ. ശ്രീജിത്ത്, പി. ശ്രീവത്സൻ, ഹാഷിം ടി.എ, കെ. ഗിരീഷ് കുമാർ, സക്കരിയ ഫാസിൽ, ജോയി എസ്, നൗഷാദ് ചെമ്പ്ര, കെ.എ. മൂസ, പോൾ വെട്ടിനാംകുടി എന്നിവർ സംസാരിച്ചു.