ഓഫീസേഴ്സ് സംഘ് സമ്മേളനം
Monday 10 November 2025 1:22 AM IST
കൊച്ചി: ഓഫീസേഴ്‌സ് സംഘ് ഒഫ് കേരള വാട്ടർ അതോറിട്ടിയുടെ പ്രഥമ സമ്മേളനം ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.വി സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. അസംഘടിത യൂണിയനുകളുടെ സംസ്ഥാന പ്രഭാരി എം.പി ചന്ദ്രശേഖരൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പി. എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജിജു എസ്. (പ്രസിഡന്റ് ), ആർ.വി സന്തോഷ്‌കുമാർ (വൈസ് പ്രസിഡന്റ് ), കെ.ജി സജിത്ത് (ജനറൽ സെക്രട്ടറി), ബി. മനോജ്, നാനാജി, ഗോപകുമാർ (ജോയിന്റ് സെക്രട്ടറിമാർ), പ്രസാദ് എം.ജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.