പ്രാർത്ഥിക്കുന്ന കൈകൾ വാഴക്കുലയിലെ കൗതുകം
Monday 10 November 2025 1:22 AM IST
മൂവാറ്റുപുഴ: പായിപ്ര മനാറി ഹരിമന്ദിരത്തിൽ മൃദുല ഹരികൃഷ്ണന്റെ സ്നേഹ ഓർഗാനിക് ഫാമിലെത്തിയാൽ കൗതുകമുണർത്തുന്ന രൂപമുള്ള പ്രേയിംഗ് ഹാൻഡ് വാഴപ്പഴം കാണാം. രുചിയിലും മുമ്പനാണ് ഫിലിപ്പീൻസ് സ്വദേശിയായ ഈ വാഴപ്പഴം. പ്രാർത്ഥിക്കുന്ന കൈകളോടുകൂടിയ രൂപമാണ് ഇവയുടെ പ്രധാന ആകർഷണം.
അല്പം പരന്ന രൂപവും ഞാലിപ്പൂവനേക്കാൾ മികച്ച തേൻമധുരവുമാണ് ഈ പഴത്തിന്റെ പ്രത്യേകത. അതീവ മൃദുലവുമാണ്. ഉയരം കൂടിയ 'ബിങ്കോൾ', അഞ്ച് മാസം കൊണ്ട് കുലയ്ക്കുന്ന ചെറുകായ സിവി റോസ്, ലേഡി ഫിംഗർ, യങ്ങാമ്പി, പിസാങ് ബെർലിൻ തുടങ്ങി പേരിൽ പോലും കൗതുകം ഒളിപ്പിച്ച ഒട്ടേറെയിനം വാഴകൾ ഫാമിലുണ്ട്. 55 ഇനം കപ്പയും വിവിധയിനം പൈനാപ്പിളും സ്നേഹ ഓർഗാനിക് ഫാമിലുണ്ട്.