പുസ്തകോത്സവം ഇന്ന് സമാപിക്കും
Monday 10 November 2025 1:28 AM IST
കൊച്ചി: പത്തു ദിവസമായി എറണാകുളത്തപ്പൻ ക്ഷേത്ര മൈതാനിയിൽ നടന്നുവരുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും. രാവിലെ 10.30ന് മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്‌കാര സഭയും മലയാള സാഹിത്യകാര സംഗമവും നടക്കും. ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച കഥാമത്സരത്തിലെ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന ബഹുഭാഷ സാഹിത്യകാര സംഗമത്തിൽ 23 ഭാഷകളിലെ എഴുത്തുകാർ പങ്കെടുക്കും. 3.30ന് 'ചിരിച്ചു പിരിയാം" പരിപാടി. ഇരുന്നൂറിലധികം പ്രസാധകരും വിവിധ ഭാഷകളിലെ 300 എഴുത്തുകാരും പങ്കെടുത്തു. 270 സ്റ്റാളുകളാണ് പുസ്തകോത്സവത്തിൽ സജ്ജമാക്കിയിരിക്കുന്നത്.