റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം

Monday 10 November 2025 12:28 AM IST
റോഡ് റവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു

മുക്കം: നവ കേരളസദസില്‍ ലഭിച്ച നിവേദനം പരിഗണിച്ച്,​ 5.5 കോടി രൂപ അനുവദിച്ച മണാശ്ശേരി-മുത്താലം-തൂങ്ങുമ്പുറം റോഡിന്റെ നവീകരിക്കുന്ന പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണാശ്ശേരിയില്‍ നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ പി.ടി .ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കെ.കെ.റുബീന, ബിന്നി മനോജ്, സി. വസന്തകുമാരി, ദിപു പ്രേംനാഥ് , എൻ. ചന്ദ്രൻ, ചന്ദ്രൻ പുല്പറമ്പിൽ , ദാവൂദ് മുത്താലം, ടി.കെ .സാമി , ഉമേഷ് മണാശ്ശേരി എന്നിവർ പ്രസംഗിച്ചു. എം.വി. രജനി സ്വാഗതവും മോഹൻദാസ് നന്ദിയും പറഞ്ഞു.