താക്കോൽ കൈമാറി
Monday 10 November 2025 12:41 AM IST
ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് രണ്ടാംവാർഡിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.സാലി, രാധാകൃഷ്ണ പിള്ള, ഡോ.അജിത് ജോൺ, പാസ്റ്റർ ജെറു ജേക്കബ്, കോൺട്രാക്ടർ രാജൻ എന്നിവർ സംസാരിച്ചു. നാല് ലക്ഷം രൂപയുടെ പഞ്ചായത്തുതിരിച്ചുള്ള സഹായത്തോടൊപ്പം എ.എൽ.എഫ്.സിയുടെ സഹകരണവും ലഭിച്ചു.
പഞ്ചായത്തിൽ 86 വീടുകളുടെ നിർമാണം പൂർത്തിയായി. 136 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.