പഞ്ചായത്തംഗങ്ങളുടെ സ്നേഹവിരുന്ന്
Monday 10 November 2025 12:43 AM IST
ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് ഭരണസമിതി പ്രവർത്തനകാലാവധി പൂർത്തിയാവുന്നതിന്റെ ഭാഗമായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
വിവിധ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച ഭരണസമിതി അംഗങ്ങൾ പഞ്ചായത്തിനായി നിലവിളക്ക് സമ്മാനിച്ചു.
സ്നേഹസമ്മാനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ, വൈസ് പ്രസിഡന്റ് രമാമോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഉപാദ്ധ്യക്ഷരായ കെ.പി.പ്രദീപ്, മറിയക്കുട്ടി എന്നിവർ ചേർന്ന് സെക്രട്ടറി എ.വി. അജികുമാറിന് കൈമാറി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.