പ്രതിഷേധ ദിനാചരണം
Monday 10 November 2025 12:45 AM IST
അടൂർ : ക്ഷാമാശ്വാസ കുടിശികകൾ പൂർണമായി നൽകാത്തതിൽ പ്രതിഷേധിച്ച് അടൂർ സബ് ട്രഷറിക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബി.രമേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം.എ.ജോൺ ഉദ്ഘാടനം ചെയ്തു. കോശി മാണി, എം.ആർ. ജയപ്രസാദ്, പി.ജി.തോമസ്, കുര്യൻ തോമസ്, ടി.രാജൻ , ആർ.രാധാകൃഷ്ണൻ , ഹരിശ്ചന്ദ്രൻ ഉണ്ണിത്താൻ, ആർ.രാജേന്ദ്ര കുറുപ്പ്, സുരേഷ് കുഴിവേലിൽ, എം.ഷാജഹാൻ ,വത്സല ജോറി ,രമേശ് ചന്ദ്രൻപിള്ള ,ജോസഫ് മൈക്കിൾ ,ശോഭനാകുമാരി, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.