ആംബുലൻസ് സൗകര്യമൊരുക്കണം
Monday 10 November 2025 12:46 AM IST
അടൂർ: മണ്ഡലകാലത്തിന് മുമ്പ് അടൂർ ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസുകൾ പ്രവർത്തനസജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സ്വകാര്യ ആംബുലൻസുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് അധികാരികൾ അലംഭാവം തുടരുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഡി കെ റ്റി എഫ് ജില്ലാ ജനറൽ സെക്രട്ടറി പ്രീതു ജഗതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ്.ബി അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ കോട്ടപ്പുറം, ജി.റോബർട്ട്, മാത്യു തോണ്ടലിൽ, ഉത്തമകുമാർ, സുനിത, ശശി ആമ്പല്ലൂർ, ശ്രീലത.എൻ എന്നിവർ പ്രസംഗിച്ചു.