റോഡ് വികസനം
Monday 10 November 2025 12:49 AM IST
റാന്നി : ഇടമുറി പാലം - സ്കൂൾ പടി റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ തോമസ് ജോർജ്, ഓവർസിയർ നിഷ, മറിയാമ്മ മാത്യു, എൽ.എം.മോഹനൻപിള്ള, വിജയമ്മാൾ, ശാലു അഭിലാഷ്, മുരുകദാസ്, പി.എ.വർഗീസ്, കുഞ്ഞുമോൻ തേവർക്കാട്ടിൽ, ജെസ്സി മാലേത്ത് എന്നിവർ പ്രസംഗിച്ചു. ഇടമുറി പാലം പുനരുദ്ധാരണം 5 ലക്ഷം, ഇടമുറി പള്ളിപ്പടി ഐറീഷ് വർക്ക് 3 ലക്ഷം എന്നീ പദ്ധതികളും പൂർത്തീകരിക്കും.