ടി.പദ്മനാഭനെ എം.എ ബേബി സന്ദർശിച്ചു
Monday 10 November 2025 12:01 AM IST
കണ്ണൂർ: സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി കഥാകൃത്ത് ടി. പദ്മനാഭനെ കണ്ണൂർ പൊടിക്കണ്ടിലെ വീട്ടിൽ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് എം.എ ബേബി ടി. പദ്മനാഭന്റെ വീട്ടിലെത്തി ഷാൾ അണിയിച്ചത്. അൽപനേരം തന്റെ പ്രിയ കഥാകൃത്തുമായി സൗഹൃദ സംഭാഷണം നടത്തിയ ശേഷം അദ്ദേഹം മടങ്ങി. കണ്ണൂരിൽ എം.വി.ആർ പുരസ്‌കാരം എസ്. രാമചന്ദ്ര പിള്ളയ്ക്ക് സമർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുൻപും പല തവണ എം.എ ബേബി ടി. പദ്മനാഭനെ വീട്ടിൽ സന്ദർശിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, കെ.വി. സുമേഷ് എം.എൽ.എ, പി. പ്രശാന്തൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.