വന്ദേഭാരതിലെ ഗാനാലാപനം : വിദ്യാർത്ഥിനികൾക്കു നേരെ സൈബർ ആക്രമണം

Monday 10 November 2025 12:04 AM IST

കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കന്നിയാത്രയിൽ ആർ.എസ്.എസ് ഗണഗീതങ്ങളിലൊന്നായ ദേശഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ എറണാകുളം സരസ്വതി വിദ്യാനികേതൻ സ്കൂൾ.

'പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ" പാടിയതിന് എല്ലാവിധ ബാലാവകാശങ്ങളും കാറ്റിൽപ്പറത്തിയാണ് സൈബറിടത്തിലും വാർത്താമാദ്ധ്യമങ്ങളിലും വിദ്യാർത്ഥിനികളെ ട്രെയിനിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് കടന്നാക്രമിക്കുന്നത്.

ആക്രമണം തുടർന്നാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ കെ.പി. ഡിന്റോ പറഞ്ഞു.ദേശഭക്തിഗാനം പാടിയതിന് ആർക്കെതിരെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണം നിർദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'എക്സി"ൽ നിന്ന് വിദ്യാർത്ഥിനികളുടെ ഗാനാലാപനം നീക്കിയപ്പോൾ സ്കൂൾ അധികൃതർ ഗാനത്തിന്റെ ഇംഗ്ളീഷ് പരിഭാഷ സഹിതം പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് രാത്രി തന്നെ ദൃശ്യങ്ങൾ പരിഭാഷയോടു കൂടി വീണ്ടും റെയിൽവേ പോസ്റ്റ് ചെയ്തത്.ഒരു വാർത്താ ചാനൽ ആവശ്യപ്പെട്ടപ്പോൾ വന്ദേഭാരതിലെ വിദ്യാർത്ഥി യാത്രാസംഘം ആദ്യം വന്ദേമാതരമാണ് പാടിയത്. മലയാളഗാനം കൂടി വേണമെന്ന് പറഞ്ഞപ്പോൾ 'പരമപവിത്രമതാമീ മണ്ണിൽ" പാടിയതാണ് വിവാദമായത്. എറണാകുളം നഗരത്തിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളാണ് സംഘപരിവാർ നിയന്ത്രണത്തിലുള്ള രാഷ്ട്ര ധർമ്മ പരിഷത്ത് ട്രസ്റ്റിന്റെ സരസ്വതി വിദ്യാനികേതൻ. ആർ.എസ്.എസ് സംസ്ഥാന കാര്യാലയവും സ്കൂളും ഒരേ വളപ്പിലാണ്.

നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... എന്ന പാട്ടുപാടി സംഘനൃത്തം ചെയ്തവരാണ് ഞങ്ങളുടെ കുട്ടികൾ. ദേശഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ അവഹേളിച്ചാൽ കീഴടങ്ങുന്ന പ്രശ്നമില്ല.

•കെ.പി. ഡിന്റോ,

പ്രിൻസിപ്പൽ,

ഗണഗീതങ്ങൾ:

ആർ.എസ്.എസ് ശാഖകളിൽ പാടുന്ന വി​വി​ധ ഭാഷകളി​ലെ ദേശഭക്തിഗാനങ്ങളാണ് ഗണഗീതങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം, വിനായകാഷ്ടകം, ഒ.എൻ.വി കുറുപ്പിന്റെ 'ഭാരതഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം" തുടങ്ങിയ കൃതി​കൾ ഗണഗീതങ്ങളിൽപ്പെടുന്നു.ആർ.എസ്.എസ് ശാഖകളിലും മറ്റു ചടങ്ങുകളിലും ധ്വജപ്രണാമം അർപ്പിച്ച ശേഷം വലതു കൈപ്പത്തി ഭൂമിക്ക് സമാന്തരമായി നെഞ്ചിൽ ചേർത്തുവച്ചു ചൊല്ലുന്ന 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ" എന്നു തുടങ്ങുന്നതാണ് ഔദ്യോഗിക പ്രാർത്ഥനാഗീതം.

അ​ന്വേ​ഷ​ണം അ​പ​ഹാ​സ്യം: എ.​ബി.​വി.​പി

തി​രു​വ​ന​ന്ത​പു​രം​:​വ​ന്ദേ​ഭാ​ര​തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ദേ​ശ​ഭ​ക്തി​ ​ജ്വ​ലി​പ്പി​ക്കു​ന്ന​ ​ഗ​ണ​ഗീ​തം​ ​പാ​ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​അ​ന്വേ​ഷ​ണ​പ്ര​ഖ്യാ​പ​നം​ ​അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ​എ.​ബി.​വി.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഇ.​യു.​ഈ​ശ്വ​ര​പ്ര​സാ​ദ് ​പ​റ​ഞ്ഞു. ദേ​ശ​വി​രു​ദ്ധ​രെ​ ​പ്രീ​ണി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണി​ത്.​ ​കു​ട്ടി​ക​ൾ​ ​പാ​ടി​യ​ ​ഗ​ണ​ഗീ​തം​ ​മ​ഹാ​അ​പ​രാ​ധ​മെ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​കെ.​സി.​വേ​ണു​ഗോ​പാ​ലും​ ​വി.​ശി​വ​ൻ​കു​ട്ടി​യു​മെ​ല്ലാം​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യാ​ൽ​ ​ദേ​ശ​ഭ​ക്തി​യോ​ ​ദേ​ശ​ഭ​ക്തി​ ​ഉ​ള​വാ​ക്കു​ന്ന​ ​ഗീ​ത​ങ്ങ​ളോ​ ​നാ​ട്ടി​ൽ​ ​നി​ന്നു​ ​തു​ട​ച്ചു​മാ​റ്റാ​നാ​കി​ല്ല.​ഇ​ത്ത​ര​ക്കാ​രു​ടെ​ ​കൂ​റ് ​ആ​രോ​ടാ​ണെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​ബോ​ദ്ധ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഗ​ണ​ഗീ​തം​ ​ചൊ​ല്ലി​യ​ത് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി​:​ ​സു​രേ​ഷ് ​ഗോ​പി

തൃ​ശൂ​ർ​:​ ​വ​ന്ദേ​ഭാ​ര​തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഗ​ണ​ഗീ​തം​ ​ചൊ​ല്ലി​യ​ത് ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി.​ ​കു​ഞ്ഞു​ങ്ങ​ൾ​ ​നി​ഷ്‌​ക​ള​ങ്ക​മാ​യി​ ​ചൊ​ല്ലി​യ​താ​ണ്.​ ​അ​വ​ർ​ക്ക് ​അ​പ്പോ​ൾ​ ​അ​താ​ണ് ​തോ​ന്നി​യ​ത്,​അ​ത് ​ചെ​യ്തു.​ ​തീ​വ്ര​വാ​ദ​ ​ഗാ​നം​ ​ഒ​ന്നു​മ​ല്ല​ല്ലോ​ ​ചൊ​ല്ലി​യ​ത്.​ ​വി​വാ​ദ​മാ​കാ​നു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​വേ​റെ​യു​ണ്ട്.​ ​തൃ​ശൂ​രി​ലെ​ ​മോ​ഡ​ൽ​ ​കോ​ള​നി​ ​ന​ഗ​ർ,​പാ​ടൂ​ക്കാ​ട് ​ന​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഗു​രു​ത​ര​മാ​ണ്.​ ​വ​ന്ദേ​ഭാ​ര​ത​ത്തി​ന്റെ​ ​വ​ര​വ് ​വ​ലി​യ​ ​ആ​ഘോ​ഷ​മാ​ണ്.​ ​പ്ര​ധാ​ന​മ​ന്ത്രി,​റെ​യി​ൽ​വേ​ ​മ​ന്ത്രി,​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ലൈ​റ്റ് ​മെ​ട്രോ​ ​വ​രു​ന്ന​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​ആ​ശ്വാ​സ​വും​ ​മു​ന്നേ​റ്റ​വും​ ​ഉ​ണ്ടാ​ക്കു​മെ​ന്നും​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.