ജാതി അധിക്ഷേപമെന്ന് പരാതി: ഡീൻ സി.എൻ.വിജയകുമാരിക്കെതിരെ കേസ്

Monday 10 November 2025 12:00 AM IST

തിരുവനന്തപുരം: ജാതി അധിക്ഷേപ പരാതിയിൽ കേരള സർവകലാശാല സംസ്‌കൃതവകുപ്പ് മേധാവി ഡോ.സി.എൻ.വിജയകുമാരിക്കെതിരെ കേസെടുത്തു. ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന്റെ പരാതിയിൽ എസ്.സി,എസ്.ടി നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. സംസ്‌കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു ആക്ഷേപം. ജാതി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് വിദ്യാർത്ഥിയുടെ മൊഴി. കേരള സർവകലാശാല ഓറിയന്റൽ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി.എൻ.വിജയകുമാരി.

ഒക്ടോബർ 5ന് വിപിന്റെ പ്രബന്ധത്തെകുറിച്ചുള്ള ഒപ്പൺഡിഫൻസ് നടന്നിരുന്നു. എന്നാൽ മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്റെ പി.എച്ച്.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസിലർക്ക് കത്തു നൽകി. ഇതിന് പിന്നാലെ ജീവിതം വഴുതിപ്പോകുന്നു, ജാതിവിവേചനത്തിന്റെ അട്ടഹാസങ്ങൾകേൾക്കാം എന്ന് ഫെയ്സ്ബുക്കിലൂടെ വിപിൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

സംസ്‌കൃതത്തിൽ എം.എ, ബി.എഡ്, എം.എഡ്, എം.ഫിൽ ബിരുദങ്ങൾ നേടിയ വ്യക്തിയാണ് വിപിൻ. എം.ഫിൽ പ്രബന്ധം ഡോ.വിജയകുമാരിയുടെ തന്നെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്.

പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി വിപിൻ ആരോപണം ഉന്നയിച്ചിരുന്നു.

ജാ​ത്യ​ധി​ക്ഷേ​പം​:​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സ​ർ​വ​ക​ലാ​ശാ​ല​യെ​ന്ന് ​മ​ന്ത്രി​ ​ബി​ന്ദു

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സം​സ്‌​കൃ​ത​ ​ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ത്ഥി​ക്കെ​തി​രെ​ ​ഫാ​ക്ക​ൽ​റ്റി​ ​ഡീ​ൻ​ ​ജാ​ത്യ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ടി​യ​ന്ത​രാ​ന്വേ​ഷ​ണ​ത്തി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വി.​സി​ക്കും​ ​ര​ജി​സ്ട്രാ​ർ​ക്കും​ ​ക​ത്ത് ​ന​ൽ​കി.​ ​ഈ​ ​സം​ഭ​വം​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്കും​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട് .​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​ത​ള്ളി​വി​ടു​ക​യാ​ണ്.​ ​നാ​ക് ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ​ ​ഡ​ബി​ൾ​ ​എ​ ​പ്ല​സും​ ​സ്റ്റേ​റ്റ് ​പ​ബ്ലി​ക് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ൽ​ ​എ​ൻ.​ഐ.​ആ​ർ.​എ​ഫ് ​റാ​ങ്കിം​ഗി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​ന​വും​ ​നേ​ടി​ ​ഒ​ന്നാം​ ​നി​ര​യി​ൽ​ ​നി​ല​കൊ​ള്ളു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഇ​ത്ത​രം​ ​സം​ഭ​വ​മു​ണ്ടാ​യ​ത് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തി​ന് ​ദു​ഷ്‌​പേ​രു​ണ്ടാ​ക്കു​ന്ന​താ​ണ്.​ ​ആ​രോ​പ​ണ​ ​വി​ധേ​യ​യാ​യ​ ​ഫാ​ക്ക​ൽ​റ്റി​ ​അം​ഗം​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​ ​അ​നൗ​ചി​ത്യം​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ക്ക​യ​ച്ച​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യും​ ​മ​ന്ത്രി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.