വിപണി വാഴാൻ എസ്.യു,വികൾ
കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ കാറുകളോട് പ്രിയമേറുന്നതിനാൽ വാഹന നിർമ്മാതാക്കൾ സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ(എസ്.യു.വി) പുതിയ വിവിധ മോഡലുകൾ കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നു. അടുത്ത അഞ്ച് മാസത്തിൽ പതിനഞ്ച് പുതിയ എസ്.യു.വികളാണ് വാഹന നിർമ്മാതാക്കൾ പുതിയതായി വിപണിയിൽ അവതരിപ്പിക്കുന്നത്. ചരക്ക് സേവന നികുതിയിലെ ഇളവും കാർഷിക, ഗ്രാമീണ മേഖലയിലെ ഉത്പാദന ഉണർവിന്റെ ആവേശവും വിപണിക്ക് കരുത്താകുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ 50 ശതമാനം വിഹിതം നിലവിൽ
എസ്.യു.വികൾക്കാണ്. മാരുതി സുസുക്കി ഇ വിറ്റാര, വോൾവോ ഇ.എക്സ് 90, റെണോൾട്ട് ഡസ്‌റ്റർ പുതിയ പതിപ്പ് തുടങ്ങിയവയെല്ലാം ഈ കാലയളവിൽ വിപണിയിലെത്തും.
പ്രമുഖ മോഡലുകൾ
ടാറ്റ സിയറ
22 വർഷത്തിന് ശേഷം ടാറ്റ മോട്ടോർസ് പുതിയ സംവിധാനങ്ങളുമായി അവതരിപ്പിക്കുന്ന ടാറ്റ സിയറയാണ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളോടെയെത്തുന്ന ടാറ്റ സിയറയുടെ ഈ മാസം വിപണിയിലെത്തും
പ്രതീക്ഷിക്കുന്ന വില
15 മുതൽ 25 ലക്ഷം രൂപ വരെ
മഹീന്ദ്ര എക്‌സ്.ഇ.വി 9എസ്
മഹീന്ദ്രയുടെ ഏഴ് സീറ്റുള്ള ഇലക്ട്രിക് വാഹനമാണിത്. ഉപഭോക്താക്കളുടെ പ്രതീക്ഷകളെല്ലാം ഉറപ്പാക്കി വരുങ്ങുന്ന എസ്.യു.വി മോഡലാണിത്. 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്‌റ്റം, ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ളേ എന്നിവ ഈ വാഹനത്തിലുണ്ട്.