വാർഷിക വിൽപ്പനയിൽ സ്‌കോഡയ്ക്ക് റെക്കാഡ് നേട്ടം

Monday 10 November 2025 12:42 AM IST

കൊച്ചി: ഇന്ത്യയിലെ വാർഷിക വിൽപ്പനയിൽ പുതിയ റെക്കോർഡിട്ട് സ്‌കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയിൽ 25ാം വാർഷികം ആഘോഷിക്കുന്ന സ്‌കോഡ ജനുവരി മുതൽ ഒക്ടോബർ വരെ 61,607 യുണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2022ലെ മുൻകാല വാർഷിക റെക്കാഡാണ് മറികടന്നത്.

ഒക്ടോബറിൽ 8,252 കാറുകൾ വിറ്റഴിച്ച് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയിലും ചരിത്ര നേട്ടമുണ്ടാക്കി. സ്‌കോഡയുടെ പുതിയ എസ്‌.യു.വിയായ കൈലാക്കിനുള്ള ശക്തമായ ഡിമാൻഡാണ് റെക്കാഡ് വിൽപ്പനയ്ക്ക് കാരണമായത്. കമ്പനിയുടെ ആദ്യത്തെ സബ്4 മീറ്ററിൽ താഴെയുള്ള എസ്‌.യു.വിയാണിത്.

സ്‌കോഡയുടെ ആഡംബര എസ്‌.യു.വിയായ കൊഡിയാക്കിന്റെയും കുഷാഖ്, സ്ലാവിയ എന്നി മോഡലുകളുടെ മികച്ച പ്രകടനവും വിൽപ്പന വർദ്ധിക്കാൻ കാരണമായി. പുറത്തിറങ്ങി വെറും 20 മിനിറ്റിനുള്ളിൽ ഒക്ടാവിയ ആർ.എസും വിറ്റഴിഞ്ഞിരുന്നു.

ആദ്യ ഒക്‌ടാവിയ ആർ.എസ് സ്പോർട്ട്സ് വിപണിയിൽ

ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡയുടെ പുതിയ ിാർ മോഡലായ ഒക്‌ടാവിയ ആർ.എസ് സ്‌പോർട്ട്‌സിന്റെ ആദ്യ വിതരണം നടന്നു.

വില

49.9 ലക്ഷം രൂപ മുതൽ