മന്ത്രിയെ പുകഴ്ത്തി:പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

Monday 10 November 2025 12:43 AM IST

കൊട്ടാരക്കര: മന്ത്രി കെ.ബി. ഗണേശ്കുമാറിനെ പൊതുവേദിയിൽ പരസ്യമായി പുകഴ്ത്തിയ പഞ്ചായത്ത്‌ പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തലച്ചിറ അസീസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ പ്രസിഡന്റ്‌ പി. രാജേന്ദ്ര പ്രസാദ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിലായിരുന്നു പുകഴ്ത്തൽ. വരുന്ന തിരഞ്ഞെടുപ്പിൽ ഗണേശിനെ വോട്ട് ചെയ്തു വിജയിപ്പിച്ച് വീണ്ടും മന്ത്രിയാക്കണമെന്നും താനും അതിനൊപ്പം ഉണ്ടാകുമെന്നുമാണ് അസീസ് പറഞ്ഞത്.