എം.വി.ആർ ദിനാചരണവും പുഷ്പാർച്ചനയും
കൊല്ലം: എം.വി. രാഘവൻ പതിനൊന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സി.എം.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്തിന് സമീപം എം.വി.ആർ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.എം.പി കൊല്ലം ഏരിയ കമ്മിറ്റി സെക്രട്ടറിയും യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ സന്തോഷ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആശ്രാമം ബിജു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുരുവിള ജോസഫിന് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചു. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ടി.പി. ദീപുലാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ രാജീവ്, സുരേഷ്, രാജേന്ദ്രൻ, പ്രേംകുമാർ, പ്രിയങ്ക ഓമനക്കുട്ടൻ, സച്ചിൻ ദാസ്, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.