ദേ​വ​ദാ​സ​ന് അ​ഭ​യ​മേ​കി ഗാ​ന്ധി​ഭ​വൻ

Monday 10 November 2025 12:55 AM IST

പ​ത്ത​നാ​പു​രം: മ​ഴ​യും വെ​യി​ലു​മേ​റ്റ് ക​ട​ത്തി​ണ്ണ​യിൽ ക​ഴി​ഞ്ഞി​രു​ന്ന ദേ​വ​ദാ​സ​ന് (65) അ​ഭ​യ​മാ​യി ഗാ​ന്ധി​ഭ​വൻ. ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള​വു​പ​ച്ച എ​സ്.എൻ.ഡി.പി യോഗം ശാ​ഖാ മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​ത്തി​ണ്ണ​യി​ലും പ​രി​സ​ര​പ്ര​ദേ​ശങ്ങ​ളി​ലു​മാ​യി ആ​രോ​രു​മി​ല്ലാ​തെപ്രാ​കൃ​ത​രൂ​പ​ത്തിൽ അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്നു മ​ണി എ​ന്ന് വി​ളി​പ്പേ​രു​ള്ള ദേ​വ​ദാ​സൻ. വ​ല​തു​ പാ​ദ​ത്തിൽ ചെ​റി​യ മു​റി​വ് ഉ​ണ്ടാ​വു​ക​യും വേ​ദ​ന മൂ​ലം ന​ട​ക്കാൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലുമാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ഭാ​ര്യ​യും ര​ണ്ട് ആൺ​മ​ക്ക​ളും ഉ​ണ്ടെ​ങ്കി​ലും അ​വർ വർ​ഷ​ങ്ങൾ​ക്ക് മു​മ്പ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് സാ​മൂ​ഹ്യ​പ്ര​വർ​ത്ത​കർ ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി പു​ന​ലൂർ സോ​മ​രാ​ജ​നെ വി​വ​ര​മ​റി​യി​ച്ചു. തു​ടർ​ന്ന് മ​ണി​യു​ടെ ത​ാടി​യും മു​ടി​യു​മൊ​ക്കെ വെ​ട്ടി പു​തു​വ​സ്​ത്രം ധ​രി​പ്പി​ച്ച് ഗാ​ന്ധി​ഭ​വൻ ജ​ന​റൽ മാ​നേ​ജർ വി.സി. സു​രേ​ഷ്, മെ​ഡി​ക്കൽ ടീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ ഏ​റ്റെ​ടു​ത്തു. ആ​രും നോ​ക്കാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തിൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ ദേ​വ​ദാ​സൻ എ​ന്ന മ​ണി​ക്ക് ഇനി ഗാന്ധിഭവൻ ത​ണ​ലേകും.