ഗ്രന്ഥശാലാതല സർഗ്ഗോത്സവം

Monday 10 November 2025 12:56 AM IST

ഓച്ചിറ: വള്ളിക്കാവ് സംസ്‌കാര സംദായിനി വായനശാലയിൽ കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗ്ഗോത്സവസം പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ ആർ. മുരളി ഉദ്ഘാടനം ചെയ്തു. അർപ്പിത മരിയ സാംസൺ അദ്ധ്യക്ഷത വഹിച്ചു. ബി. അനന്യ സ്വാഗതം പറഞ്ഞു. തുടർന്ന് രചന, കലാ മത്സരങ്ങൾ നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. ഗാന രചയിതാവ് നന്ദകുമാർ വള്ളിക്കാവ് മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി രവീന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശരശ്ചന്ദ്രനുണ്ണിത്താൻ, എസ്. ശശികല, എൻ. ഹരികുമാർ, എസ്. അജിത്കുമാർ, ഷീബ അജി, ആനി വിൻസെന്റ് എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ്‌ കെ. മുരളീധരൻ അധ്യക്ഷത വഹിച്ച. സെക്രട്ടറി എസ്. രവികുമാർ സ്വാഗതം പറഞ്ഞു.