രാഷ്ട്രീയ ശാക്തീകരണം അനിവാര്യം
Monday 10 November 2025 12:57 AM IST
കൊല്ലം. കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റും കൺവീനറുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഒ.സുധാമണി അദ്ധ്യക്ഷയായി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റും കെ.എസ്.എഫ് സംസ്ഥാന ജോയിന്റ് കൺവീനറുമായ എൽ. രമേശൻ, വേളാർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും കെ.എസ്.എഫ് സംസ്ഥാന ജോയിന്റ് കൺവീനറുമായ കെ.എം. ദാസ്, എ.കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. ഗോപി, വിവിധ സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കളായ വൈ. ലോറൻസ്, രാഗേഷ് പുല്ലാമല, അജിമോൻ, മനോഹരൻ, ഐവർകാല ദിലീപ്, ശൂരനാട് അജി, മുരളി വാളകം, എ. വിശാലാക്ഷി, രാജൻ പോരുവഴി, കെ.ആർ.മധുസൂധനൻ, സുരേഷ് കൈരളി തുടങ്ങിയവർ സംസാരിച്ചു.