എസ്.എച്ച് ബാസ്‌ക്കറ്റ് ബോൾ
Monday 10 November 2025 1:30 AM IST
ചങ്ങനാശേരി :ചങ്ങനാശേരിഎസ്.എച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എസ് എച്ച് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഗേൾസ് ഫൈനലിൽ ഇന്ന് കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസ്. കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിനെ നേരിടും.
സെമിഫൈനലിൽ കൊരട്ടി (48-20), ജ്യോതിനികേതൻ ആലപ്പുഴയെ പരാജയപ്പെടുത്തിയപ്പോൾ . സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ കിളിമല(32-13) ചങ്ങനാശേരിയിലെ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്.