ചെന്നൈ മന്നനാകാൻ സഞ്ജു

Monday 10 November 2025 1:34 AM IST

ചെ​ന്നൈ​:​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​നാ​യ​കനാ​യ​ ​ഐ.​പി.​എൽ ച​രി​ത്ര​ത്തി​ലെ​ ​ത​ന്നെ ഏ​റ്റവും​ ​വ​ലി​യ​ ​താ​ര​ക്കൈ​മാ​റ്റം​ ​ക്ലൈ​മാ​ക്‌​സി​ലേ​ക്ക്.​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​ന്റെ ക്യാ​പ്‌​ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​അ​ടു​ത്ത​ ​സീ​സ​ണിൽ സാ​ക്ഷാ​ൽ​ ​ധോ​ണി​യു​ടെ ചെ​ന്നൈ​ ​സൂ​പ്പർ കിം​ഗ്‌​സി​ൽ​ ​ക​ളി​ക്കു​മെ​ന്ന് ​ധാ​ര​ണ​യാ​യെ​ന്നാ​ണ് ​വിവരം.​ ​ഐ.​പി.​എൽ ലേ​ല​ത്തി​ന് ​മു​മ്പ് ​ട്രേ​ഡിം​ഗി​ലൂ​ടെ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യേ​യും സാം​ ​ക​റ​നേ​യും രാ​ജ​സ്ഥാ​ന് ​ന​ൽ​കി സ​ഞ്ജു​വി​നെ​ ​ത​ങ്ങ​ളു​ടെ​ ​ത​ട്ട​ക​ത്തി​ലെ​ത്തി​ക്കാ​നാ​ണ് ​ചെ​ന്നൈയുടെ​ ​നീ​ക്കം. ഇ​ത് ​സം​ബ​ന്ധി​ച്ച്​ ​അ​ന്തി​മ​ ധാ​ര​ണ​യാ​യെ​ന്ന് അറി​യു​ന്നു. എ​ന്നാ​ൽ​ ​ഇ​രു​ ​ഫ്രാ​ഞ്ചൈ​സി​ക​ളും​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ ജഡേജ സമ്മതം മൂളിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ടീ​മു​ക​ളും താ​ര​ങ്ങ​ളും ത​മ്മിൽ ധാ​ര​ണ​യാ​യാ​ലും​ ​ഐ.​പി.​എ​ൽ​ ​ഗ​വേ​ണിംഗ് ​കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം​ ​ഉൾ​പ്പെ​ടെ​യു​ള്ല​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ട്. ക​ഴി​ഞ്ഞ​ ​സീ​സ​ൺ​ ​മു​ത​ലാ​ണ് രാ​ജ​സ്ഥാ​ൻ​ ​മാ​നേ​ജ്‌‌മെ​ന്റും​ ​സ​ഞ്ജു​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​വ​ഷ​ളാ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​യി​ടെ ടീം വി​ടാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ഞ്ജു​ മാ​നേ​ജ്‌മെ​ന്റി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ച​ർ​ച്ച​ക​ൾ​ ​വ​ന്ന​ത്.​ ​ചെ​ന്നൈ​ക്കൊ​പ്പം​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ്,​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സ് ​എ​ന്നീ ടീ​മു​ക​ളും സ​ഞ്ജു​വി​നാ​യി​ ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​ന്നൈ​ക്ക് ​അ​നു​കൂ​ല​മയി.​ ​ജ​ഡേ​ജ​യ്‌​ക്കൊ​പ്പം​ ​ഡെ​വാ​ൾ​ഡ് ​ബ്രെ​വി​സി​നെ​യാ​ണ് ​രാ​ജ​സ്ഥാ​ൻ​ ​ആ​ദ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ചെ​ന്നൈ​ ​സമ്മതിച്ചില്ല.​ 18​ ​കോ​ടി രൂ​പ​യ്‌​ക്കാ​ണ് ​രാ​ജ​സ്ഥാ​ൻ​ ​സ​ഞ്ജു​വി​നേ​യും ചെ​ന്നൈ​ ​ജ​ഡേ​ജ​യേ​യും​ ​നി​ല​നി​റു​ത്തി​യ​ത്.