തൊടുപുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 20കാരന് ദാരുണാന്ത്യം

Monday 10 November 2025 3:41 PM IST

തൊടുപുഴ: കുന്നംകവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പിതാവ് - സോജൻ, മാതാവ് - അൽഫോൺസ, സഹോദരിമാർ - സോന, സോനു സോമി.