ബി.ഡി.ജെ.എസ് തോപ്പുംപടി ഏരിയാ കമ്മിറ്റി രൂപീകരണം

Tuesday 11 November 2025 12:42 AM IST
ബിഡി.ജെ.എസ് ഏരിയാ കമ്മിറ്റി യോഗം പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം തോപ്പുംപടി ഏരിയാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. സന്തോഷ് അദ്ധ്യക്ഷനായി. കെ.കെ. പീതാംബരൻ സംഘടനാ സന്ദേശവും ഉമേഷ് ഉല്ലാസ് തിരഞ്ഞെടുപ്പ് അവലോകനവും നടത്തി. തോമസ് കൊറശേരി, കെ.കെ. മുരളീധരൻ, ഗിരീഷ് തമ്പി, അർജുൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അമ്പിളി മുരളീധരൻ (പ്രസിഡന്റ്), പി.ആർ. നെൽസൺ (വൈസ് പ്രസിഡന്റ്), സോമനാഥൻ(ജനറൽ സെക്രട്ടറി), പ്രസാദ് (ട്രഷറർ), എസ്. പടയപ്പ, ആർ.ജെ. നിക്സൺ, പി.എൻ. സതീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.