പ്രതിഷേധ ഷൂട്ടൗട്ട് മത്സരം
Tuesday 11 November 2025 12:21 AM IST
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കളിസ്ഥലം യാഥാർത്ഥ്യമാക്കാതെ യുവാക്കളെ വഞ്ചിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. കെ. ജെ. മാക്സി എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. അഡ്വ. പി.സി. അനന്തു, പി.എ. പീറ്റർ, ജോബി പനക്കൽ, ജെയ്സൺ ടി. ജോസ്, എൻ.എസ്. സുനീഷ്, സജീവ് ആന്റണി, മാർട്ടിൻ ആന്റണി, എൻ.ജി. സരുൺ, ഷാൻസ്റ്റൻ ഷാജി, മിഥിൻ കെ. തിലകൻ, മിക്സൻ ജോർജ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ ബസാർ ബ്രദേഴ്സ് ഒന്നാം സ്ഥാനവും ബൂട്ട് സോക്കേഴ്സ് രണ്ടാം സ്ഥാനവും നേടി. ബസാർ ബ്രദേഴ്സിലെ സിദാനെ ബെസ്റ്റ് ഗോളിയായി തിരഞ്ഞെടുത്തു.