പാലിയേറ്റീവ് ഉപകരണ വിതരണം
Tuesday 11 November 2025 12:19 AM IST
പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിലേക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ബൈപാപ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, അഡ്ജസ്റ്റബിൾ കോട്ടുകൾ, വീൽചെയറുകൾ എന്നിവ ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് ലഭ്യമാക്കിയത്. കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ സെക്കൻഡറി പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് ഇവ കൈമാറി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷനായി. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, ജെൻസി ആന്റണി, നിത സുനിൽ, മേരി ഹർഷ, താര രാജു, ജെയ്സൻ ടി. ജോസ് എന്നിവർ സംസാരിച്ചു.