കേബിളുകൾക്ക് തീപിടിച്ചു
Tuesday 11 November 2025 1:19 AM IST
പറവൂർ: പറവൂർ സെന്റ് ജെർമയിൻസ് റോഡിൽ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 11.30നാണ് തീപിടുത്തമുണ്ടായത്. ഏഷ്യാനെറ്റിന്റെ കണക്ഷൻ വിഭാഗം ഓഫീസ് ഇവിടെ പ്രവർത്തിച്ചിരുന്നു. ഓഫീസ് പ്രവർത്തനം ഇവിടെ നിന്ന് മാറ്റുകയും കെട്ടിടം പൊളിച്ചുകളയുകയും ചെയ്തു. എന്നാൽ ഇവിടെ നിന്ന് മാറ്റാതെ കുന്നുകൂടിയ നിലയിൽ കിടന്നിരുന്ന കേബിളുകൾക്കാണ് തീപിടിച്ചത്. കേബിളിനുള്ളിലെ ചെമ്പുകമ്പി മോഷ്ടിക്കാൻ എത്തിയവർ തീ ഇട്ടതാണോയെന്ന് സംശയമുണ്ട്. ഫയർഫോഴ്സെത്തി തീ അണച്ച് തിരിച്ച് പോയശേഷം വീണ്ടും തീ ആളിപ്പടർന്നു. ഇതേ തുടർന്ന് ഫയർഫോഴ്സ് തിരിച്ചെത്തി തീ പൂർണമായും കെടുത്തുകയായിരുന്നു.