അച്ചടി ദിനത്തിൽ 'ഗുരുവന്ദനം'

Tuesday 11 November 2025 12:23 AM IST

അങ്കമാലി: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റി അച്ചടി ദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി അങ്കമാലി എ.പി. കുര്യൻ മെമ്മോറിയൽ സി.എസ്.എ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മാർട്ടിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. സാനു പി. ചെല്ലപ്പൻ, ഫ്രാൻസിസ് പുല്ലനെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. ബിനീഷ്, വൈസ് പ്രസിഡന്റ് കെ.വി. തോമസ്, സിജുമോൻ ജേക്കബ്, വർഗീസ് തരിയൻ, പി.ജെ. പോൾസൺ, ടി.ആർ. ബാബു, ജെയ്‌നസ് വർഗീസ്, ഷാജി മാത്യു, മേരി എന്നിവർ സംസാരിച്ചു.