ശബരിമല മേൽശാന്തിക്ക് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവ്

Monday 10 November 2025 8:12 PM IST

തിരുവനന്തപുരം: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദിനെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് റീജയണൽ ഡയറക്ടർ ശ്യാം പറമ്പിൽ, ട്രസ്റ്റ് അംഗം ടഗ നായർ എന്നിവർ ചേർന്ന് ആദരിച്ചു. മറ്റ്ട്രസ്റ്റ് ഭാരവാഹികളായ ബാബുരാജ്, നാരായണൻ തിരുമേനി, ഡോ. സുധീഷ് എന്നിർ പങ്കെടുത്തു.

ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ തൃശ്ശൂർ സമിതി രൂപീകരണവേളയിൽ തന്നെ ഇവിടെ നിന്ന് സന്നിധാനത്തേക്ക് പുറപ്പെടാശാന്തിക്കായി പോകുവാനായത് പുണ്യമായി കരുതുന്നു എന്ന് പ്രസാദ് പറഞ്ഞു.

ജാതിമത രാഷ്ട്രീയങ്ങൾ ഒന്നുമില്ലാതെ പ്രകൃതിക്ക്, സഹജീവികൾക്ക്, മനുഷ്യർക്ക് എന്നിതത്ത്വങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് ട്രസ്റ്റ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ പല സ്ഥലങ്ങളിലേക്കു വ്യാപിപിച്ചു കൊണ്ടിരിക്കുന്നതെന്നും ട്രസ്റ്റ് റീജണൽ ഡയറക്ടർ ശ്യാംപറമ്പിൽ അറിയിച്ചു.