സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ഈശ ഫൗണ്ടേഷൻ
കൊച്ചി: ഈശ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി 'ഇന്നർ എൻജിനിയറിംഗ്" എന്ന പേരിൽ യോഗ പരിശീലനപദ്ധതി സംഘടിപ്പിക്കും. 19 മുതൽ 25 വരെ പനമ്പിള്ളി നഗറിലെ ദിഗംബർ ജെയിൻ സമാജിലാണ് പരിപാടി. 15നും 25നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം.
മാനസികപിരിമുറുക്കം, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവ ഫലപ്രദമായി കൈകാര്യംചെയ്യാനും സ്വയംപരിവർത്തനത്തിനുള്ള അടിത്തറ നൽകാനും പദ്ധതി സഹായിക്കും. ശരീരം, മനസ്, വികാരങ്ങൾ എന്നിവ കൈകാര്യംചെയ്യാനുള്ള മാർഗമാണ് ഇന്നർ എൻജിനിയറിംഗ് പ്രോഗ്രാം. ദിവസവും 21 മിനിറ്റ് വീതം പരിശീലിക്കാവുന്ന ഈ പദ്ധതി ഇംഗ്ലീഷ് ഭാഷയിലാണ് നടത്തുന്നത്.
അലർജി, തലവേദന, ഉറക്കമില്ലായ്മ, മൈഗ്രേൻ, ആസ്‌ത്‌മ തുടങ്ങിയ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഈ പരിശീലനം സഹായകമാകും. രാവിലെ 6 മുതൽ 9 വരെ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ, വൈകിട്ട് 6 മുതൽ രാത്രി 9 വരെ എന്നിങ്ങനെ മൂന്നു സമയക്രമങ്ങളിലാണ് ബാച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്. 9061452581, 9388985662 എന്നീ ഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യാം.