പൊലീസ് അത്‌ലറ്റിക്ക് മീറ്റ് മാരത്തൺ
Tuesday 11 November 2025 1:52 AM IST
ആലുവ: റൂറൽ ജില്ലാ പൊലീസ് അത്‌ലറ്റിക്ക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തോൺ തട്ടാംപടിയിൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ യു.സി. കോളേജിൽ മാരത്തൺ സമാപിച്ചു. മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്ക്, പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, മുനമ്പം ഡിവൈ. എസ്.പി എസ്. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. റൂറൽ എസ്.പി എം. ഹേമലതയും, ഡി.എഫ്.ഒ പി. കാർത്തിക്കും ആറ് കിലോമീറ്റർ ദൂരം ഓടി ഫിനിഷ് ചെയ്തു. നിരവധി പൊലീസ് സേനാംഗങ്ങൾ മാരത്തണിൽ പങ്കെടുത്തു.