പുസ്തകോത്സവം ചിരിച്ച് പിരിഞ്ഞു
Tuesday 11 November 2025 12:04 AM IST
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 10 ദിവസമായി നടന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡോ. ഗോപിനാഥ് പനങ്ങാടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'ചിരിച്ചു പിരിയാം" പരിപാടിയോടെ സമാപനമായി.
സമാപന ചടങ്ങിന് മുമ്പായി മാടമ്പ് കുഞ്ഞുക്കുട്ടൻ പുരസ്കാര വിതരണവും 26 സാഹിത്യകാരന്മാർ പങ്കെടുത്ത മലയാള സാഹിത്യകാര സംഗമവും നടന്നു. മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്‌കാരം ശ്രീമൂലനഗരം മോഹനൻ, യു.എസ്. രവീന്ദ്രന് സമർപ്പിച്ചു. അർഹിക്കുന്ന അംഗീകാരം സാഹിത്യ രംഗത്ത് ലഭിക്കാതെ പോയ ഒരു നോവലിസ്റ്റാണ് മാടമ്പെന്ന് ശ്രീമൂലനഗരം മോഹനൻ പറഞ്ഞു. ജാൻ അബുദാബിക്ക് പ്രത്യേക പുരസ്‌കാരവും നൽകി. കാ.ഭാ. സുരേന്ദ്രൻ, ജി.കെ. പിള്ള തെക്കേടത്ത്, യൂനസ് വിനോദ, ആശാലത എന്നിവർ പങ്കെടുത്തു.