ആന്റണി രാജു എം.എൽ.എയുടെ മാതാവ് ലൂർദ്ദമ്മയുടെ സംസ്കാരം നടത്തി

Tuesday 11 November 2025 12:00 AM IST
lurdamma

ശംഖുംമുഖം: കഴിഞ്ഞ ദിവസം നിര്യാതയായ ആന്റണി രാജു എം.എൽ.എയുടെ മാതാവ് ലൂർദ്ദമ്മയുടെ (98) സംസ്കാരം നടത്തി. ഇന്നലെ വൈകിട്ട് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് പുനലൂർ ലത്തീൻ രൂപത ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ നേതൃത്വം നൽകി. തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.സെൽവരാജ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

മന്ത്രിമാരായ ജി.ആർ.അനിൽ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.കെ.പ്രശാന്ത്,വി.ജോയി, ഐ.ബി.സതീഷ്, സി.കെ.ഹരീന്ദ്രൻ, കളക്ടർ അനുകുമാരി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ വീട്ടിലും പള്ളിയിലുമെത്തി അന്തിമോപചാരമർപ്പിച്ചു.

ഞായറാഴ്ച രാത്രിയാണ് പൂന്തുറ സരോജ മന്ദിരത്തിൽ ലൂർദ്ദമ്മ നിര്യാതയായത്. പരേതനായ എസ്.അൽഫോൻസാണ് ഭർത്താവ്. മ​റ്റുമക്കൾ: സരോജ ഗോമസ്, എ.ജെ.വിജയൻ, പ്രസന്ന പീ​റ്റർ, എ.ജെ.സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ: റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീ​റ്റർ.ഐ.എ, ലാലി സെൽവിൻ, അഡ്വ.ജോസ് സ്റ്റാൻലി, ജൂഡി​റ്റ് സതീഷ്, ഷൈനി സാം.