ആലപ്പുഴ ട്രാൻ.ബസ്​സ്റ്റാൻഡ്​ പരിസരത്ത് വൻ ലഹരിവേട്ട ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി ​മൂന്ന്​ യുവാക്കൾ അറസ്റ്റിൽ

Tuesday 11 November 2025 12:00 AM IST

ആലപ്പുഴ: ഒന്നരക്കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്തിയ മൂന്ന്​ യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്ത്​ വെളി ബി.റിനാസ്​(22),എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാ​പെട്ടയിൽ പി.എസ്​.അപ്പു(29), തൃശൂർ തലൂർകളപ്പുരക്കൽ കെ.എസ്​.അനന്തു(30) എന്നിവരെയാണ് എക്​സൈസ്​ സംഘം ആലപ്പുഴ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡ്​ പരിസരത്ത് നിന്ന്​ പിടികൂടിയത്​.

രണ്ടരക്കിലോ കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ,​ നാല്​ ഗ്രാം മെത്താംഫിറ്റമിൻ,​ 334 എം.ഡി.എം.എ പില്ലുകൾ എന്നിവയും പിടിച്ചെടുത്തു.

63,500 രൂപയും അഞ്ച്​ മൊബൈൽ ഫോണുകളും ഇവരിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയിൽ ആദ്യമായിട്ടാണ്​ ഇത്രയും വലിയ അളവിൽ മയക്കുമരുന്ന്​ പിടികൂടുന്നത്​.

അന്യ സംസ്ഥാനങ്ങളിൽ നിന്ന്​ മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണികളാണിവർ.നാട്ടിലെ എജന്റ്​ മുഖേന ആവശ്യക്കാരെ കണ്ടെത്തിയശേഷം ഡ്രോപ്പ് സിസ്റ്റം ഉപയോഗിച്ചാണ്‌ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വെർച്വൽ നമ്പറുകൾ ഉപയോഗിച്ചാണ്​ ഇടപാടുകൾ നടത്തിയിരുന്നതെന്നും അതിനാൽ പ്രധാനകണ്ണികൾ പിടിക്കപ്പെടുന്നത്​ അപൂർവമാണെന്നും എക്​സൈസ് സംഘം പറഞ്ഞു.ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിന്റെ മേൽനോട്ടത്തിൽ

ആർ. പ്രശാന്ത്, അസിസ്റ്റന്റ്​ എക്സൈസ് ഇൻസ്​പെക്ടർമാരായ ഷിബു പി.ബെഞ്ചമിൻ,സി.വി.വേണു,ഇ.കെ.അനിൽ,സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ,എ.പി.അരുൺ,വി.ബി.വിപിൻ,വനിതസിവിൽ എക്സൈസ് ഓഫീസർ ഷൈനി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എ.ജെ.വർഗീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.