ഉപജില്ലാ സ്കൂൾ കലോത്സവം
Tuesday 11 November 2025 12:47 AM IST
നാദാപുരം: നാലു നാൾ നീണ്ടു നില്ക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ, ബി.എഡ്. സെന്റ്റർ, അൽഹുദ യു.പി, താവത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതൽ വിളംബര ഘോഷയാത്ര നടക്കും. 12 ന് വൈകീട്ട് 4 മണിക്ക് ഷാഫി പറമ്പിൽ എം.പി. മേള ഉദ്ഘാടനം ചെയ്യും. 14 ന് വൈകുന്നേരം 3 മണിക്ക് ഇ.കെ. വിജയൻ എം.എൽ.എ. മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.