സ്നേഹ സംഗമം സംഘടിപ്പിച്ചു
Tuesday 11 November 2025 12:49 AM IST
രാമനാട്ടുകര: കോളേജ് റോഡ് റസിഡൻ്റ്സ് അസോസിയേഷൻ സ്നേഹ സംഗമം രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡോ.പി മനോഹർ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബുഷ്റ റഫീഖ്, കെ.ജയ്സൽ, അനിൽ കുമാർ, കെ.സി രവീന്ദ്രനാഥ്, പ്രേമദാസൻ, ബി.സി. അബ്ദുൾ ഖാദർ, ഉസ്മാൻ പാഞ്ചാള, ഷാനവാസ് പ്രസംഗിച്ചു. യാസിർ ബാവക്ക് നഗരസഭ വൈസ് ചെയർമാൻ ഉപഹാരം സമ്മാനിച്ചു. സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. പരിപാടികൾക്ക് സജീർ അലി, ജെയ്സൽ.കെ, ആഷിഖ് റഹ്മാൻ, സാവുദ്ദീൻ, അബ്ദുൾ റഫീഖ്. വി, അബ്ദുൾ റഫീഖ്.കെ. മുഹമ്മദ് കാസിം, മോഹനൻ, അസൈനാർ, പ്രവിത , അനിൽകുമാർ, ഖലീൽ, സുനൈബ്, ഹുസൈൻ നേതൃത്വം നൽകി.