സത്താർ കൊളക്കാടനെ അനുസ്മരിച്ചു
Tuesday 11 November 2025 12:50 AM IST
കൊടിയത്തൂർ: സി.പി.ഐ നേതാവും കിസാൻസഭ ഭാരവാഹിയും ജീവകാരുണ്യ മേഖലയിലുൾപെടെ സമൂഹത്തിൻ്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവർത്തകനുമായിരുന്ന സത്താർ കൊളക്കാടന്റെ രണ്ടാം ചരമ വാർഷിക ദിനം സി.പി.ഐ കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ചെറുവാടിയിൽ നടന്ന അനുസ്മരണ സമ്മേളനം നാളികേര വികസന കോർപറേഷൻ ചെയർമാൻ ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ കോഴിക്കോടു ജില്ല എക്സി. കമ്മിറ്റി അംഗം കെ. മോഹൻ, അസീസ് കുന്നത്ത്, എം.കെ. ഉണ്ണിക്കോയ, ടി.പി. ഷാഹുൽ ഹമീദ് എന്നിവരും പ്രസംഗിച്ചു.