റോഡ് ഉദ്ഘാടനം
Tuesday 11 November 2025 12:54 AM IST
കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പൂർത്തിയാക്കിയ 12-ാം വാർഡിലെ ഒതയോത്ത് കുനിയിൽ എൽ.പി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഒ. വനജ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എലിയാറ ആനന്ദൻ, സി.കെ കുഞ്ഞബ്ദുള്ള ഹാജി, ഐ.പി അശോകൻ, കുമാരൻ പറമ്പത്ത്, പി.പി ബാബുരാജൻ, കുറ്റിയിൽ കൃഷ്ണൻ, പി.പി സ്നിത, കെ.പി അമ്മത് പ്രസംഗിച്ചു. എം. മൊയ്തു, ഒ.പി ഹംസ, ഹമീദ്, സുധകുളങ്ങര, ജയശ്രി, ഷാഹുൽ കല്ലേരി, മൊയ്തു കല്ലേരി എന്നിവർ സംബന്ധിച്ചു.