54 തസ്തികയിലേക്ക് പി.എസ് .സി വിജ്ഞാപനം
തിരുവനന്തപുരം:പൊതുവിഭാഗത്തിൽ സംസ്ഥാന തലത്തിൽ 22 തസ്തികയിലേക്കും ജില്ലാ തലത്തിൽ 3 തസ്തികയിലേക്കു മടക്കം എസ്.സി,എൻ.സി.എ വിഭാഗങ്ങളിലായി ആകെ 54 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്,പൊലീസ് വകുപ്പിൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി 1 - ഓപ്പൺമാർക്കറ്റ്,കാറ്റഗറി 2-കോൺസ്റ്റാബുലറി),പൊലീസ് വകുപ്പിൽ (കേരള സിവിൽ പൊലീസ്) സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ട്രെയിനി (കാറ്റഗറി 1-ഓപ്പൺമാർക്കറ്റ് കാറ്റഗറി 2-മിനിസ്റ്റീരിയൽ,കാറ്റഗറി 3-കോൺസ്റ്റാബുലറി),കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജ്) അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവണ്മെന്റ് പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ് ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി,കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ,കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)-തസ്തികമാറ്റം മുഖേന,കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഇൻ ജിയോളജി തുടങ്ങി 22 തസ്തികകളിലേക്കാണ് സംസ്ഥാനതലത്തിൽ ജനറൽ വിഭാഗത്തിൽ ഒഴിവ്.
തൃശൂർ ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസിൽ ഇ.സി.ജി ടെക്നീഷ്യൻ ഗ്രേഡ്-2,വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക്ക് എന്നിവയാണ് ജില്ലാ തലത്തിലെ ജനറൽ റിക്രൂട്ട്മെന്റ് തസ്തികകൾ. കൂടാതെ സംസ്ഥാന തലത്തിൽ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ 1,എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ 12,എൻ.സി.എ. റിക്രൂട്ട്‌മെന്റ്-ജില്ലാതലത്തിൽ 12 എന്നിങ്ങനെ വേറെയും ഒഴിവുണ്ട്.ഡിസംബർ 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.