ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Tuesday 11 November 2025 12:58 AM IST
സ്പന്ദനം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ എ.എസ്.ഐ ബീരജ് കുന്നുമ്മൽ ക്ലാസെടുക്കുന്നു

മുക്കം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള സൈബർ തട്ടിപ്പിനെ കുറിച്ച് ബോധവത്കരണത്തിന് സ്പന്ദനം റസിഡൻസ് അസോസിയേഷൻ സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് സൈബർ ക്രൈം വിഭാഗം പൊലീസ് എ.എസ്.ഐ ബീരജ് കുന്നുമ്മൽ ക്ലാസെടുത്തു. പ്രസിഡന്റ് എ.വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മനാഭൻ സ്വാഗതം പറഞ്ഞു .അഡ്വ. ജിൻഷ കൊള്ളങ്ങോട്ട് , ജിതേഷ്, റഹ്മത്ത് ബീവി, ജിസ്മി സന്തോഷ്, സജ്നപുല്ലു കാവിൽ, കെ.ചാത്തുക്കുട്ടി, അഡ്വ. പി. കൃഷ്ണകുമാർ , ദാമോദരൻ കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു. കെ.കെ രഘുനാഥ് നന്ദി പറഞ്ഞു.