കേരളസർവകലാശാല
Tuesday 11 November 2025 12:57 AM IST
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ ജർമൻ എ1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു (സോഷ്യൽ വർക്സ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിഎസ്‍സി ബോട്ടണി ആൻഡ് ബയോടെക്നോളജി,ബിഎസ്‍സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.