മര്യാപുരം ശ്രീകുമാർ കെ.പി.സി.സി ജനറൽ സെക്രട്ടറി

Tuesday 11 November 2025 12:01 AM IST

തിരുവനന്തപുരം: കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായി മൂന്ന് പേരെ കൂടി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. മര്യാപുരം ശ്രീകുമാർ, സൂരജ് രവി,അബ്ദുറഹിമാൻകുട്ടി എന്നിവരാണ് പട്ടികയിലെത്തിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 58 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് ഇവരെ കൂടി ഉൾപ്പെടുത്തിയത്. പുതിയ ജനറൽ സെക്രട്ടറിമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. സൂരജ് രവിയെ കൊല്ലം ഡി.സി.സി പ്രസിഡ്ന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഡി.സി.സി പ്രസിഡന്റുമാരുടെ പുന:സംഘടന നടക്കാതെ വന്നതോടെയാണ് ജനറൽ സെക്രട്ടറിയാക്കിയത്.