ഏജീസ് ഫെഡറലും മുത്തൂറ്റ് മൈക്രോഫിനും കൈകോർക്കുന്നു
Tuesday 11 November 2025 12:08 AM IST
കൊച്ചി: പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസും മുത്തൂറ്റ് മൈക്രോഫിന്നുമായി വിതരണ പങ്കാളിത്തം. വ്യക്തിഗത സംരംഭകർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവയ്‌ക്ക് ഇൻഷ്വറൻസ് പരിരക്ഷ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. മുത്തൂറ്റ് മൈക്രോഫിനിന്റെ ശാഖകളിൽ 78 ശതമാനവും മെട്രോ ഇതര പ്രദേശങ്ങളിലാണ്. ഈ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്താനാണ് ശ്രമം. ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് ഉത്‌പ്പന്നങ്ങൾ സൗകര്യപ്രദമായി ലഭ്യമാക്കാനും മുത്തൂറ്റ് മൈക്രോഫിനിന്റെ മറ്റു സാമ്പത്തിക സേവനങ്ങളോടൊപ്പം ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ഉത്പ്പന്നങ്ങൾ സംയോജിപ്പിച്ച് നൽകുന്നതിലൂടെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ എം.ഡിയും സി.ഇ.ഒയുമായ സദഫ് സയീദ് പറഞ്ഞു,