കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഫിനാൻസ് കമ്മിറ്റി തിരഞ്ഞെടുപ്പ്
സർവകലാശാല ഫിനാൻസ് കമ്മറ്റി തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോമിനേഷൻ സ്വീകരിക്കാനുള്ള അവസാന തീയതി 21 വൈകിട്ട് മൂന്ന് മണി. അന്തിമ വോട്ടർപട്ടിക, തിരഞ്ഞെടുപ്പ് വിജ്ഞാപനം എന്നിവ വെബ്സൈറ്റിലെ ഇലക്‌ഷൻ ടു സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി 2019 ലിങ്കിൽ.
ടി.സി.ഐ ശില്പശാല
അദ്ധ്യാപകർ, രക്ഷിതാക്കൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പ്രയോജനകരമായ ടി.സി.ഐ (തീം സെന്റേർഡ് ഇന്ററാക്‌ഷൻ) ദ്വിദിന ശില്പശാല ഏഴ്, എട്ട് തീയതികളിൽ സർവകലാശാലാ ഇസ്ലാമിക് ചെയറിൽ നടക്കും. ഹ്യൂമനിസ്റ്റിക് സൈക്കോളജിയിൽ ഏറെ പ്രചാരം നേടിയ ശാഖയാണ് ടി.സി.ഐ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷന് ബന്ധപ്പെടുക: 8113815263, 9746904678.
എക്സാമിനേഴ്സ് മീറ്റിംഗ്
രണ്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ/ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളേജുകളിലെ കമ്പ്യൂട്ടർ സയൻസ്/ബി.സി.എ/ഐ.ടി അദ്ധ്യാപകർ 11-ന് രാവിലെ 10.30-ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യുക്കേഷൻ) കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 23. പ്രായം 65 കവിയരുത്. വിവരങ്ങൾ www.uoc.ac.in ൽ.
സർവകലാശാലയുടെ ലക്ഷദ്വീപ്, കവരത്തി കോളേജ് ഒഫ് എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്ക് അഭിമുഖം സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
നാച്ച്വറൽ സയൻസ് (18, 9.30), അറബിക് (25, പത്ത് മണി), ഫിസിക്കൽ സയൻസ് (25, ഒരു മണി), ജനറൽ എഡ്യുക്കേഷൻ (26, 9.30), സോഷ്യൽ സയൻസ് (26, ഒരു മണി), ഇംഗ്ലീഷ് (28, 9.30).
നിയമ പഠനവകുപ്പിലെ അഭിമുഖം
സർവകലാശാലാ നിയമ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, കോർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ഒമ്പതിന് യഥാക്രമം 9.30-നും ഉച്ചയ്ക്ക് രണ്ട് മണിക്കും സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.
സ്പെഷ്യൽ പരീക്ഷ
സ്പോർട്സ്/എൻ.സി.സി എന്നിവയിൽ പങ്കെടുത്തതിനാൽ മൂന്നാം സെമസ്റ്റർ ബി.കോം/ബി.എസ്.സി/ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷ്യൽ പരീക്ഷ പത്തിന് സർവകലാശാലാ എൻജിനിയറിംഗ് കോളേജിൽ (കോഹിനൂർ സി.യു.ഐ.ഇ.ടി) ആരംഭിക്കും.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ്.സി റേഡിയേഷൻ ഫിസിക്സ് റഗുലർ/സപ്ലിമെന്ററി പരീക്ഷ 21-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഫോക്ലോർ സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി രണ്ടാം വർഷം മാർച്ച് 2019, നാലാം സെമസ്റ്റർ ബി.പി.എഡ് ഏപ്രിൽ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അഡിഷണൽ സ്പെഷ്യലൈസേഷന് രജിസ്റ്റർ ചെയ്തവർക്ക്
അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സർവകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ അഡിഷണൽ സ്പെഷ്യലൈസേഷൻ (ഫിനാൻസ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്, കോ-ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഒന്ന്) വഴി പ്രവേശനം നേടിയവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് ലഭ്യമാകും. പുതിയ രജിസ്റ്റർ നമ്പറിനായി ഓൺലൈൻ ഐ.ഡി കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.