സൗജന്യ മെഡിക്കൽ ക്യാമ്പ്

Tuesday 11 November 2025 12:09 AM IST

മല്ലപ്പള്ളി: റവ.ജോർജ് മാത്തൻ മിഷൻ ആശുപത്രിയുടെയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 15ന് 9 മുതൽ 1 വരെ ആശുപത്രിയിൽ നടക്കും. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ന്യൂറോളജി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളുടെ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. മുട്ടുവേദന, നടുവേദന, സന്ധിവേദന, തേയ്മാനം തുടങ്ങിയവ ക്യാമ്പിൽ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കും. 12ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : 0469 2782262, +918281161330.