ഡിസം. 8 - 12 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി
Tuesday 11 November 2025 12:06 AM IST
തിരുവനന്തപുരം: പി.എസ്.സി ഡിസംബർ 8 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ക്രമീകരണം. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.