ഭരണാനുമതി

Tuesday 11 November 2025 12:12 AM IST

റാന്നി : നിയോജക മണ്ഡലത്തിലെ പള്ളിയോട സംരക്ഷണത്തിന് ഭരണാനുമതി ലഭിച്ചു. സംസ്ഥാന ബഡ്ജറ്റിൽ 20 ശതമാനം ടോക്കൺ പ്രൊവിഷനോടെ ഒരുകോടി രൂപ നീക്കിവച്ച റാന്നിയിലെ വിവിധ പള്ളിയോട കടവുകളുടെ സംരക്ഷണം എന്ന പദ്ധതിക്ക് സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് ധനവകുപ്പ് ഈ പദ്ധതി സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്.

നിയോജകമണ്ഡലത്തിലുള്ള 10 പള്ളിയോടങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പള്ളിയോട സമിതികളുടെ പ്രതിനിധികളും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പള്ളിയോട കടവുകൾ സന്ദർശിച്ചു.