എന്യൂമറേഷൻ ഫോം വിതരണം
Tuesday 11 November 2025 12:14 AM IST
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയൽ ഉന്നതിയിൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ഊരുമൂപ്പൻ പി.ജി.അപ്പുക്കുട്ടൻ, അടിച്ചിപുഴ ഊരുമൂപ്പൻ രാഘവൻ എന്നിവർക്ക് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ എ.കെ.ലത ഫോം വിതരണം ചെയ്തു. ഡെപ്യൂട്ടി കളക്ടർമാരായ ബീന എസ്.ഹനീഫ്, ആർ.ശ്രീലത, ടി.ഡി.ഒ എസ്.എ.നജീം, ടി.ഇ.ഒ ഗോപകുമാർ, റാന്നി തഹസിൽദാർ ആവിസ് കുമരമണ്ണിൽ, അത്തിക്കയം ഷാജിൽ കുമാർ, പഴവങ്ങാടി വില്ലേജ് ഓഫീസർ ഹാജിറ ബീവി, ആർ.രാജപ്പൻ എന്നിവർ പങ്കെടുത്തു.