കാൽനട ജാഥ നടത്തി
Tuesday 11 November 2025 12:15 AM IST
ഓമല്ലൂർ : എൽ.ഡി.എഫ് ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥ നടത്തി. ഓമല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.കെ.ബേബി ക്യാപ്ടനായും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനി സ്ലീബ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം രാജൻ ജോർജ്ജ് എന്നിവർ വൈസ് ക്യാപ്ടന്മാരുമായുള്ള ജാഥയുടെ സമാപനം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജി.അനി അദ്ധ്യക്ഷനായി. രാജൻ ജോർജ്, സന്തോഷ്, പി.ജി.പ്രസാദ്, കെ.ബി.ശിവാനന്ദൻ, പി.കൃഷ്ണദാസ് , പി.കെ.ജയശ്രീ, എം.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.