കാരയ്ക്കാട് പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹ  ക്ഷേത്രത്തിൽ നവഗ്രഹ മഹായാഗം 18 മുതൽ

Tuesday 11 November 2025 12:22 AM IST

പത്തനംതിട്ട: കാരയ്ക്കാട് പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹ ക്ഷേത്രത്തിലെ നവഗ്രഹ മഹായാഗം 18 മുതൽ 27വരെ ക്ഷേത്ര സന്നിധിയിൽ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി ചെയർമാൻ ഇന്ദ്രജിത്ത്.ടി.കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകിട്ട് 5ന് തന്ത്രി പറമ്പൂരില്ലത്ത് എൻ.നാരായണൻ ഭട്ടതിരിപ്പാട് ദീപം തെളിക്കും. മന്ത്രി സജിചെറിയാൻ മുഖ്യഅതിഥിയാകും. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് മൂലം തിരുനാൾ ശങ്കർവർമ്മ അഗ്നിസ്ഥാപനം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി.സന്തോഷ് കുമാർ സന്നിഹിതനാകും. ആചാര്യവരണം , യാഗശാല പ്രവേശനം, പഞ്ചപുണ്യാഹശുദ്ധി, ഭൂതോച്ചാടന ബലി, അഷ്ടദിക് പാലക ബലി, ഭൂമി പൂജ, വാസ്തുപൂജയും ബലിയും , ദേവീ മന്ദിര നിർമ്മാണം , സ്ഥലശുദ്ധി, ഹോമകുണ്ഡ നിർമ്മാണവും ശുദ്ധിയും, അഗ്നിചയനം, അഗ്നി പ്രദക്ഷിണം, അഗ്നിസ്ഥാപനം, അഗ്നിപ്രാർത്ഥന, ധ്വജപൂജ തുടർന്ന് ധ്വജാരോഹണം, അങ്കുരാരോപണം, മഹാസങ്കല്പജപം എന്നിവ നടക്കും. രാത്രി 7.30ന് മേജർസെറ്റ് കഥകളി.

19ന് രാവിലെ 5.30ന് ഗുരുപൂജ. 6ന് മഹാഗണപതിഹോമം, ഗണേശാഥവ്വാശീർഷജപം, വേദജപം. 7ന് പഞ്ചാംഗ നമസ്കാരം. 7.30ന് ദ്വാദശരാശി ആവാഹനം, പൂജ. 7.45ന് അശ്വിന്യാദി സപ്തവിംശതി നക്ഷത്രയജനം. 8ന് സൗരസമാരാധന. 11ന് പൂർണ്ണാഹുതി. 11.15ന് വാസോർദ്ധാര. 11.30ന് മംഗളാരതി, ദ്രവ്യ സമർപ്പണം, പ്രസാദ സ്വീകരണം. 11.30ന് നവഗ്രഹ സംഗീതാർച്ചന. 12.30ന് അന്നദാനം. വൈകിട്ട് 5ന് ഏകാദശരുദ്രപൂജ, ശ്രീരുദ്രജപം, ശക്തിസ്വരൂപിണീ പൂജ, ലളിതാ സഹസ്രനാമ ജപം, വേദജപം. 7ന് മംഗളാരതി, സമർപ്പണം. 7.30ന് കൈകൊട്ടിക്കളി. രാത്രി 8.30 മുതൽ പരിചമുട്ടുകളി.

20ന് രാത്രി 7.30ന് നൃത്തസന്ധ്യ. 21ന് രാത്രി 7.30ന് ചാക്യാർകൂത്ത്, 9ന് കൈകൊട്ടിക്കളി. 22ന് വൈകിട്ട് 6.30ന് സോപാന സംഗീതം. 7.30ന് ഓട്ടൻതുള്ളൽ. 23ന് വൈകിട്ട് 6.30ന് ചെണ്ടമേളം അരങ്ങേറ്റം. 7.30ന് നൃത്തസന്ധ്യ. 8.30ന് നങ്ങ്യാർകൂത്ത്. 24ന് രാത്രി 7.30ന് കൈകൊട്ടിക്കളികൾ. 25ന് വൈകിട്ട് 5ന് ധർമ്മശാസ്താപൂജ. രാത്രി 7.30ന് പിന്നൽ തിരുവാതിര. 8.30ന് കൈകൊട്ടിക്കളി. 26ന് രാത്രി 7.30ന് പാഠകം.

യാഗത്തിന്റെ സമാപന ദിനമായ 27ന് ഉച്ചയ്ക്ക് ഒന്നിന് യാഗാചാര്യന്മാരെ ആദരിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യഅതിഥിയാകും. അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ, വാർഡ് അംഗം അനു.ടി എന്നിവർ പങ്കെടുക്കും. 7.30ന് കലാസന്ധ്യ .

മഹായാഗത്തിന് മുന്നോടിയായി 17ന് രാവിലെ 7ന് ക്ഷേത്രസന്നിധിയിൽ വൃശ്ചിക പൊങ്കാല, 9.30ന് പൊങ്കാല ദർശനം, ഭജൻസ്. വൈകിട്ട് 6ന് ക്ളാസിക്കൽ ഡാൻസ്, 7.30ന് ഗാനമേള എന്നിവ നടക്കും.

28ന് ക്ഷേത്രത്തിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ രാവിലെ 11.30ന് നാമജപ ലഹരി. ഉച്ചക്ക് 12.30ന് സമൂഹസദ്യ. രാത്രി 7.30ന് ഗാനമേള, വയലിൻ ഫ്യൂഷൻ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ സന്തോഷ് കാരയ്ക്കാട്, ഫിനാൻസ് കമ്മിറ്റി കൺവീനർ ഹരിഹരൻ നായർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എസ്.ഗിരിജിത്ത്, മേൽശാന്തി പി.എൻ.ഹരിദാസ് എന്നിവരും പങ്കെടുത്തു.